2040ഓടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്. പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും പഠനം പറയുന്നു. ദി lancet ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020ല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം മൂലമുള്ള മരണങ്ങള്‍ 3,75,000 ആയിരുന്നത് 2040ല്‍ ഏഴ് ലക്ഷമായി മാറുമെന്നുമാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് പ്രോസ്റ്റേറ്റ് കേസുകളുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികളും രോഗനിർണയം നടത്തുന്നത് അവസാന ഘട്ടങ്ങളിലാണ്, ഏകദേശം 65 ശതമാനം രോഗികളും രോഗം മൂലം മരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ The Institute of കാൻസർ റിസേർച്ചിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.