ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ

ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരം ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ‍ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയേക്കുറിച്ചും കരിയറിനേക്കുറിച്ചുമൊക്കെ നിരന്തരം ആശങ്കപ്പെട്ടിരുന്നെങ്കിൽ ഈ സംഭവത്തോടെ ജീവിതത്തിലെ മുൻ​ഗണനകൾ മാറിയെന്നും അത് നല്ലതിനുള്ള മാറ്റമായിരുന്നുവെന്നും നടൻ പറയുന്നു. ഇപ്പോൾ കുടുംബവും ആരോ​ഗ്യവുമാണ് പ്രധാനം. കുടുംബാം​ഗങ്ങൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളൊക്കെ നമ്മൾ പലപ്പോഴും മിസ് ചെയ്യുമെന്നും അത് തിരിച്ചറിയാൻ കഴിയാതിരിക്കുമെന്നും ശ്രേയസ് പറയുന്നു. ‘വെൽക്കം ടു ദ ജം​ഗിൾ’ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.