ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ രണ്ടാമത്തെ രോഗം ആയ കോവിഡ് മാനവരാശിയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചെന്ന് പഠനം

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ രണ്ടാമത്തെ രോഗം ആയ കോവിഡ് മാനവരാശിയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചെന്ന് പഠനം. ലാന്‍സെറ്റ് ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് ആളുകളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറച്ചെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ഇന്ത്യക്കാരുടെ ആയുസ്സില്‍ 1.9 വര്‍ഷത്തിന്റെ കുറവാണുണ്ടായതെന്നും 2021-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ രണ്ടാമത്തെ രോഗമായും കോവിഡ് മാറിയതായും ഗവേഷകര്‍ വ്യക്തമാക്കി .2019-നെ അപേക്ഷിച്ച് 2020-ല്‍ ലോകത്തിലെ ആകെ മരണങ്ങള്‍ 10.8 ശതമാനമായി വര്‍ധിച്ചു. 2021-ല്‍ 7.5 ശതമാനവും ഉയര്‍ന്നു. മരണനിരക്ക് 2020-ല്‍ 8.1 ശതമാനവും 2021 -ല്‍ 5.2 ശതമാനവും കൂടി. തെക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് കോവിഡ്കാരണം കൂടുതല്‍ മരണങ്ങളുണ്ടായത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുറവ് രേഖപ്പെടുത്തിയിരുന്നു. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ 4.9 വര്‍ഷത്തിന്റെ കുറവാണുണ്ടായത്. 2021-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. മൂന്നാംസ്ഥാനം പക്ഷാഘാതത്തി നാണെന്നും ഗവേഷകര്‍ പഠനത്തില്‍ കൂട്ടിച്ചേര്‍ത്തു.