മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്. കൽപാത്തിയിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും യഥാസമയം ചികിത്സ ഉറപ്പാക്കാനാണ് വാർഡ്, പഞ്ചായത്ത് തലം മുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. എയിംസ് അടക്കം മുൻപുണ്ടായിരുന്നതിന്റെ മൂന്നും നാലും ഇരട്ടി ചികിത്സാ സ്ഥാപനങ്ങൾ രാജ്യത്തു കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ ചികിത്സാ സംവിധാനങ്ങൾ നടപ്പാക്കിവരുന്നു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് സംവിധാനവും കൂടുതൽ ഡോക്ടർമാരുടെ ലഭ്യതയും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ സാധാരണക്കാർക്കു കുറഞ്ഞ നിരക്കിൽ മരുന്ന് ഉറപ്പാക്കാനാണു കേന്ദ്രം ജൻഔഷധി സ്ഥാപനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.