വളർത്തു നായ്ക്കൾ മുഖത്ത് നക്കുന്നത് ശാരീരികാരോ​ഗ്യത്തിന് നല്ലതല്ല എന്ന് പഠന റിപ്പോർട്ട്

വളർത്തു നായ്ക്കൾ മുഖത്ത് നക്കുന്നത് ശാരീരികാരോ​ഗ്യത്തിന് നല്ലതല്ല എന്ന് പഠന റിപ്പോർട്ട്. ദി കോൺവേർസേഷൻ വെബ്സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനിമൽ സയൻസ് വിഭാഗം ഡോക്ടറായ ജാക്വിലിൻ ബോയ്ഡ് ആണ് പഠനം നടത്തിയത്. നായ്ക്കളുടെ തുപ്പലുമായി സമ്പർക്കത്തിലേർപ്പെടുക വഴി അവയുടെ വായിൽ കാണപ്പെടുന്ന കാപ്നോസൈറ്റോഫോ​ഗ കാനിമോർസസ് എന്ന ബാക്ടീരിയ ജീവനുവരെ ഭീഷണിയാകുന്ന തീവ്ര അണുബാധയ്ക്ക് കാരണമാകാം. പേസ്റ്റ്യുറെല്ലല മൾടോസിഡ എന്ന സൂക്ഷ്മാണു മെനിഞ്ചൈറ്റിസ് പോലുള്ള ​ഗുരുതര ആരോ​ഗ്യാവസ്ഥയിലേക്കും നയിക്കാം. മൃ​ഗങ്ങളുമായുള്ള ആത്മബന്ധം മനുഷ്യരിൽ പലവിധ മാനസികപ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നുണ്ടെന്ന് പലപഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവ മുഖത്തും വായിലും നക്കുന്നതുപോലുള്ളവ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.