പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ അന്തരിച്ചു. ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. 1946 ഇൽ ജനിച്ച പോൾ 1952 മുതൽ പോളിയോ ബാധിച്ച് കഴുത്തിന് താഴോട്ട് തളർന്നു ജീവിക്കുന്ന പോൾ ‘പോളിയോ പോൾ’ എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്ടമായതിനെ തുടർന്നാണ് അയൺ ലങ്സിനുള്ളിൽ ജീവിതമാരംഭിച്ചത്. വായുവിലൂടെ ശ്വാസിക്കാൻ സഹായിക്കുന്ന യന്ത്രമാണ് അയേൺ ലങ്സ്. പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചു. അതിജീവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു പോൾ.