പുകവലി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നു പഠന റിപ്പോർട്ട്. നേച്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കുന്നവരുടെയും മുൻ പുകവലിക്കാരുടെയും രോഗപ്രതിരോധ ശേഷി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. പുകവലി നിർത്തിയവരിൽ രോഗപ്രതിരോധ ശേഷി സാധാരണ നിലയിലേക്ക് മടങ്ങിയതായി ഗവേഷകർ കണ്ടെത്തി. പുകവലിക്കാരിൽ രോഗപ്രതിരോധ മെമ്മറി സെല്ലുകളുടെ പ്രവർത്തനം തകരാറിലാകുന്നു. പുകവലിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഡിഎൻഎ മെത്തിലിലേഷനിലെ വ്യത്യാസങ്ങളുമായി ബന്ധമുണ്ട് എന്നും, ഈ പ്രക്രിയയ്ക്ക് രോഗപ്രതിരോധ കോശ മെറ്റബോളിസത്തിൽ ഉള്ള ജീനുകളുടെ പ്രവർത്തനത്തെ മാറ്റാനുള്ള കഴിവുണ്ട് എന്നും ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നു. പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിലെ ഗവേഷകരാണ് പഠനം നടത്തിയത്.