മൂക്കിനുള്ളിൽ ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവർക്ക് ഭാവിയിൽ അൾഷിമേഴ്സ് സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗ കാരികൾ മസ്തിഷ്കത്തിലേക്ക് പ്രവേശിക്കുന്നു. തുടർച്ചയായി മൂക്കിൽ വിരൽ ഇടുന്നവരിൽ ഇത്തരത്തിൽ അണുക്കൾ മൂക്കിലൂടെ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ച് വീക്കമുണ്ടാക്കുന്നു. ഇതാണ് അൾഷിമേഴ്സിനു കാരണമാകുന്നതായി ഗവേഷകർ പറയുന്നത്. ബയോമോളിക്യൂൾസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്