സ്ത്രീകളുടെ വന്ധ്യതാനിരക്ക് കൂട്ടാൻ ചില ലോഹങ്ങൾ കാരണമാകാം എന്ന് പഠന റിപ്പോർട്ട്

സ്ത്രീകളുടെ വന്ധ്യതാനിരക്ക് കൂട്ടാൻ ചില ലോഹങ്ങൾ കാരണമാകാം എന്ന് പഠന റിപ്പോർട്ട്. എക്കോടോക്സിക്കോളജി ആൻഡ് എൻവിറോണ്മെന്റല് സേഫ്റ്റി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ പഠനത്തിൻറെ ഭാഗമായി 22 ലോഹങ്ങളുടെ സ്വാധീനമാണ് പരിശോധിച്ചത്. ഇതിൽ എട്ട് ലോഹങ്ങൾ പ്രത്യേകിച്ച് ചെമ്പ്, ക്രോമിയം എന്നിവ സ്ത്രീകളുടെ പ്രത്യുൽപാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാൽ സിങ്ക് വന്ധ്യതയെ ബാധിക്കുന്നില്ലെന്നും കണ്ടെത്തി. കനത്ത ലോഹങ്ങൾ, ഹൈപ്പോതലാമിക് -പിടയറ്ററി -ഗോനടൽ ആക്സിസ് -ൽ സ്വാധീനം ചെലുത്തി സ്ത്രീകളിൽ എൻഡോക്രൈൻ തടസ്സങ്ങൾക്ക് കാരണമാകുന്ന വിഷ സംയുക്തങ്ങൾ ഉണ്ടാക്കുന്നു. ആഗോളതലത്തിൽ വന്ധ്യതാനിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ പഠന ഫലം ചികിത്സാരംഗത്ത് പുതിയ ദിശ നൽകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ചൈനയിലെ ഫ്യുജിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.