യുഎസിൽ ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ

യുഎസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ‘എൻബിസി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. 4 കേസുകളിൽ അധികം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഫങ്കസ് ബാധിക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ അണുബാധ പിടിപെടുന്നതാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. ചെവിയിലോ, ചെറിയ മുറിവുകളിലൂടെയോ അല്ലെങ്കിൽ രക്തത്തിലൂടെയോ ആണ് അണുബാധ പിടിപെടുക. ഓരോ രോഗിയിലും ലക്ഷണങ്ങളും തീവ്രതയുമെല്ലാം വ്യത്യസ്തമായിരിക്കും. രോഗബാധയേൽക്കും മുമ്പ് തന്നെ രോഗിയുടെ തൊലിപ്പുറത്തും ശരീരഭാഗങ്ങളിലും ഫംഗസ് കാണപ്പെടും. ഫംഗസ് ബാധയുള്ളയാൾ തൊട്ട പ്രതലങ്ങൾ, ഉപയോഗിച്ച സാധനങ്ങൾ എന്നിവ മറ്റൊരാൾ ഉപയോഗിച്ചാൽ രോഗം പകരും. എളുപ്പത്തിൽ പടരുമെന്നതാണ് ഈ ഫംഗസുയർത്തുന്ന ഭീഷണി ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.