തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൽവ് മാറ്റിവച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൽവ് മാറ്റിവച്ചു. ഇളമ്പ സ്വദേശിനിയായ 66 കാരിക്കാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാൽവ് മാറ്റിവച്ചത്. രോഗിയ്ക്ക് അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാൽവ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകൾക്ക് ചുരുക്കമുള്ളതിനാലാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴി വാൽവ് മാറ്റിവച്ചത്. കേരളത്തിൽ കഴുത്തിലൂടെ ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ സംഭവമാണിത്. സർക്കാരിന്റെ സാമ്പത്തിക സഹാത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിജയകരമായ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.