എഴുത്ത് തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് പഠനത്തിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. ടാബ്ലറ്റുകളിൽ എഴുതാനും വായിക്കാനും ശീലിച്ച കുട്ടികൾക്ക് സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും പഠനം പറയുന്നു. എന്നാൽ കൈകൊണ്ട് എഴുതുന്നത് വാക്കുകളും അക്കങ്ങളും ഓർത്തെടുക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. വിദ്യാർഥികളുടെ കൈയെഴുത്തുകളെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി മതിയായ മാർഗനിർദേശങ്ങൾ നൽകണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേസമയം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണമെന്നും ഗവേഷകർ പഠനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.