താ​യ്‍ല​ൻ​ഡിലെ തായ് ഗുഹകളിൽ വവ്വാലുകളിൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് ക​ണ്ടെ​ത്തി

താ​യ്‍ല​ൻ​ഡിലെ തായ് ഗുഹകളിൽ വവ്വാലുകളിൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് ക​ണ്ടെ​ത്തി. വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും തീ​വ്ര​ത​യും വ്യാ​പ​ന ശേ​ഷി​യും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നും ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യു​ള്ള ആ​രോ​ഗ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ക്കോ ഹെ​ൽ​ത്ത് അ​ല​യ​ൻ​സ് മേ​ധാ​വി ഡോ. ​പീ​റ്റ​ർ ദ​സാ​ക് പ​റ​ഞ്ഞു.

ചൈ​ന​യി​ലെ വു​ഹാ​നി​ൽ ഉ​ത്ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് അ​തി​വേ​ഗം ലോ​ക​ത്താ​കെ പ​ട​ർ​ന്ന അ​നു​ഭ​വ​മു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്. വ​വ്വാ​ലി​ൽ​നി​ന്ന് പ​ട​രു​ന്ന മാ​ര​ക ശേ​ഷി​യു​ള്ള നി​പ വൈ​റ​സ് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​പ​ന ശേ​ഷി കു​റ​വാ​ണെ​ങ്കി​ലും കൊ​റോ​ണ​യേ​ക്കാ​ൾ മ​ര​ണം വി​ത​ക്കാ​ൻ ശേ​ഷി​യു​ള്ള മാ​ര​ക വൈ​റ​സാ​ണ് നി​പ. താ​യ്‍ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത് നി​പ​യ​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.