കെ ജി എം ഒ എ 57 ആം സംസ്ഥാന സമ്മേളനത്തിനു തുടക്കം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ 57-ാം സംസ്ഥാന സമ്മേളനം 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ നടക്കും. മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വാര്‍ഷിക പൊതുയോഗം ചേരും. പൊതുപരിപാടിയുടെ ഉദ്ഘാടനം 21-ന് ഉച്ചയ്ക്കുശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. ആരോഗ്യവകുപ്പിലെ വിവിധ കേഡറുകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.