ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കെയർ ഫാഷൻ ഗ്രൂപ്പ്. കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാൻ്റ് ആയ കെയർ ഫാഷൻ ഗ്രൂപ്പിൻ്റെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കെയർ ടു കെയർ പദ്ധതിയുടെ ഭാഗമായി ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും വസ്ത്രങ്ങളുടെ വിതരണവും നടന്നു. ആലുവ – മൂന്നാർ ബൈപാസിലെ കെയർ അങ്കണത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം ബി .ആർ .സി യുടെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക് വസ്ത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന കെയർ ടു കെയർ പദ്ധതിയുടെ ഉത്ഘാടനവും വിദ്യാർത്ഥികൾക്കുള്ള വസ്ത്രങ്ങളുടെ വിതരണവും ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി നടപ്പാക്കുന്ന നിരവധി പദ്ധതികൾ കൂടാതെ നിർധന പിന്നോക്ക വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക്സ്കോളർഷിപ്പുകൾ, പഠന ഉപകരണങ്ങൾ,ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം , നിർധനർക്ക് ഭവന നിർമ്മാണം എന്നിവയും കെയർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്