കണ്ണിന് ചുറ്റുമുള്ള കറുത്തപാട് പലരെയും അലട്ടുന്ന പ്രശ്നമാണ് അല്ലെ? ഇതിനു നാച്ചുറലായ ഒരു പോംവഴി ഉണ്ട്. എന്താണെന്നല്ലേ… പുതിനയില.
പല കാരണങ്ങൾ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലർജി,മാനസിക സമ്മർദ്ദം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമർത്തി തിരുമ്മുന്നവരാണെങ്കിൽ അത് ഉടനെ നിർത്തേണ്ടതാണ്. ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാൻ അതും ഒരു കാരണമായേക്കാം. ഈ കറുത്ത പാടിനെ നിയന്ത്രിക്കാൻ പുതിനയിലയ്ക്ക് സാധിക്കും. കറുത്ത പാടുകൾ മാത്രമല്ല, മുഖക്കുരു, വരണ്ട ചർമ്മം, എന്നിവ മാറ്റാൻ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും. മഞ്ഞൾ പൊടി, ചെറുപയർ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാൻ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാൻ ശ്രമിക്കുക. ഇത് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാനുള്ള മറ്റ് വഴികൾ എന്തൊക്കെയാണെന്ന് കൂടി നമുക്ക് നോക്കാം.
1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആൽമണ്ട് ഓയിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.
2. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാൻ സഹായിക്കും.
3. ടീ ബാഗുകൾ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളിൽ തണുത്ത ടി ബാഗുകൾ പ്രയോഗിക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹെർബൽ ടീ ബാഗുകൾ ഉപയോഗിക്കരുത്.
4. വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്.
5. തക്കാളി നീര്, മഞ്ഞൾ, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുക ഇതും കറുത്ത പാട് മാറാൻ സഹായിക്കും.