55 വയസിന് മുമ്പ് ബിപിയും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലെന്ന് പഠനം

55 വയസിന് മുമ്പ് ബിപിയും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലെന്ന് പഠനം. ‘പ്ലസ് വണ്‍’ ദി ഹെല്‍ത്ത് മാഗസിന്‍ ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിപി, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ബന്ധപ്പെട്ട് വരുന്നതിനെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ചിലര്‍ക്ക് നേരത്തെ തന്നെ ബിപിയോ കൊളസ്‌ട്രോളോ ബാധിക്കുന്നത് പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്താല്‍ ആണ്. എന്നാല്‍ ഇവരില്‍ പിന്നീട് ജീവിതരീതികള്‍ കൂടി പ്രതികൂലമാകുമ്പോള്‍ അപകട സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, സ്‌ട്രെസ്, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള ജീവിതശൈലീ പ്രശ്‌നങ്ങളാണ് ബിപി, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്ന ജീവിത ശൈലികള്‍. ഇത്തരം കാര്യങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്തിയാല്‍ പാരമ്പര്യഘടകങ്ങളുടെ സ്വാധീനമുണ്ടെങ്കില്‍ പോലും ജീവിത ശൈലീരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് പഠനം പറയുന്നു.