ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നാണ് പഠനം പറയുന്നു. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഉപ്പ് പതിവായി ഉപയോഗിക്കുക, വല്ലപ്പോഴും ഉപയോഗിക്കുക, ഇടയ്ക്കിടെ ഉപയോഗിക്കുക എന്നിങ്ങനെ തിരിച്ചാണ് ഇവരില്‍ പഠനം നടത്തിയത്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരില്‍ വൃക്കയുടെ ആരോഗ്യത്തെ അളക്കാനുള്ള ഘടകങ്ങളായ BMI, eGFR എന്നീ നിലകള്‍ കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. മെക്‌സിക്കോയിലെ ന്യൂ ഒറിലാന്‍സില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍.