ടൈപ് വണ്‍’ പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് രാജ്യസഭാ എം.പി എ.എ. റഹീം

‘ടൈപ് വണ്‍’ പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ഉറപ്പാക്കണമെന്ന് രാജ്യസഭാ എം.പി എ.എ. റഹീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ‘ടൈപ് വണ്‍’ പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സ ചെലവ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സാരമായി ബാധിക്കുന്നുവെന്നും രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി പൊതുമേഖാ ആശുപത്രികളിലടക്കം കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇത്തരം കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്ന ‘മിഠായി’ പദ്ധതിയിലൂടെ കേരളം ലോകത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും, രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചികിത്സ ലഭ്യമാക്കണമെന്നും എ.എ. റഹീം എം.പി രാജ്യാഭയില്‍ ആവശ്യപ്പെട്ടു.