ഓറഞ്ച് ചർമ്മത്തിന് ഏറെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കും. ഓറഞ്ചിലെ സ്വാഭാവിക ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും യുവത്വത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും. ഓറഞ്ചിലെ സിട്രിക് ആസിഡ് മൃദുവായ എക്സ്ഫോളിയന്റായി പ്രവർത്തിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതും വഴി മുഖത്തിന് തിളക്കം നൽകും. കൂടാതെ, ഓറഞ്ചുകൾ മുഖത്തെ എണ്ണ ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കും, പാടുകൾ ഇല്ലാത്ത ചര്‍മത്തിന് ഓറഞ്ച് തൊലിയും തൈരും കൊണ്ടുള്ള പാക്ക് ഏറെ നല്ലതാണ്. ഇതിനായി 1tblespoon ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചത് 1 ടേബിൾസ്പൂൺ തൈരിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 15-20 മിനിറ്റ് വെക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഈ പാക്ക് ചർമ്മത്തിന് തിളക്കം നൽകാനും പാടുകൾ കുറയ്ക്കാനും സഹായിക്കും. അടുത്തത് ഓറഞ്ചും തേനും കൊണ്ടുള്ള ഫേസ്പാക്ക് ആണ്. ഇതിനായി 1 ടേബിൾസ്പൂൺ ഫ്രഷ് ഓറഞ്ച് ജ്യൂസ് എടുത്ത് അതിലേക്ക്, 1 ടേബിൾസ്പൂൺ തേൻ ചേർത്ത മുഘത് പുരട്ടുക. ഈ മാസ്ക് ജലാംശം ചർമ്മത്തിൽ ജലാംശം നൽകുകയും, മുഖക്കുരുവിനെതിരെപോരാടുകയും , ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.