വയറിലെ ട്യൂമറിനെ തുടര്‍ന്ന് കഠിനമായ വയറ് വേദനയോടെ ആശുപത്രിയില്‍ പ്രവേശിച്ച 70 കാരന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള അഞ്ച് വിരകളെ. ന്യൂയോര്‍ക്കിലാണ് സംഭവം. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിന്റെ പിത്തരസ നാളത്തില്‍ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറില്‍ ജീവനുള്ള 5 വിരകളെ കണ്ടെത്തിയതും പുറത്തെടുത്തതും. ചൈനീസ് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അഞ്ചോളം വിരകളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ അണുബാധ അദ്ദേഹത്തിന്റെ വന്‍കുടലില്‍ ഒരു ട്യൂമര്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചു. വിരകളെ വിജയകരമായി നീക്കം ചെയ്തതിന് പിന്നാലെ കുടലിലെ അര്‍ബുദത്തെ ചികിത്സിക്കുന്നതിനായി അദ്ദേഹത്തിന് കീമോതെറാപ്പി ആരംഭിച്ചെന്നും ഡോക്ടര്‍മാര്‍ വ്യതമാക്കി.