വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തെ അകറ്റുമെന്ന് പുതിയ പഠനം. ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വ്യായാമം ചെയ്യുന്നതിലൂടെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി ആണ് പഠനം നടത്തിയത്. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി.