മുഖം മിനുക്കാൻ ഉപയോഗിക്കാം മുട്ട

മുഖം മിനുക്കാൻ ഉപയോഗിക്കാം മുട്ട. നല്ല തിളക്കമുള്ള മുഖം ആരാണ് ആ​ഗ്രഹിക്കാത്തത്. കറുത്തപാടും കുത്തും ചുളിവും ഒന്നുമില്ലാത്ത മുഖത്തിനായി മുട്ട സഹായിക്കും. ചർമ്മത്തിൽ നിന്ന് അധിക എണ്ണ ആ​ഗിരണം ചെയ്യാൻ മുട്ടവെള്ളയ്ക്ക് കഴിവുണ്ട്. എണ്ണമയമുള്ള ചർമ്മത്തിന് ഒരു ഫേസ്‌പാക്ക് ഉണ്ടാകാൻ ഒരു മുട്ടയുടെ വെള്ള തന്നെ ധാരാളമാണ്. ഒരു പാത്രത്തിൽ ഒരു മുട്ടയുടെ വെള്ളയും അര നാരങ്ങയുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം ഈ മിശ്രിതം വൃത്തിയുള്ള ബ്രഷ് കൊണ്ടോ, കോട്ടൺ പാഡ് കൊണ്ടോ മുഖത്ത് തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ ഈ ഫേസ്‌പാക്ക് കഴുകി കളയുക. ആഴ്ചയിൽ 1-2 തവണ ഈ ഫേസ്‌പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ ബ്ലാക്ക് ഹെഡ്സ് കളയാൻ സഹായിക്കും.
ചർമത്തിൻ്റെ തിളക്കം തൽക്ഷണം തിരികെ കൊണ്ടു വരാൻ മുട്ടയുടെ മഞ്ഞക്കരു സഹായിക്കും. ഡ്രൈ സ്കിൻ ഉള്ളവരുടെ പേടിസ്വപ്നമാണ് മുഖത്തെ dullness ,ഇത് മാറാൻ മുട്ട കൊണ്ടുള്ള ഫേസ്‌പാക്ക് സഹായിക്കും. 1 മുട്ടയുടെ മഞ്ഞക്കരു,1 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ, 3-5 തുള്ളി റോസ് വാട്ടർ എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം 15 മിനിറ്റ് ഇത് മുഖത്ത് സൂക്ഷിക്കണം. ഉണങ്ങി കഴിഞ്ഞാൽ മുഖത്തെ ചെറുതായൊന്ന് ആവി കൊള്ളിച്ചുകൊണ്ട് ഒരു കോട്ടൺ തുണിയുടെ സഹായത്തോടെ മാസ്ക് സൗമ്യമായി നീക്കം ചെയ്യുക. മുഖം തിളക്കമുള്ളതാകാൻ ആഴ്ചയിൽ 2 തവണ ഈ ഫേസ്‌പാക്ക് ഉപഗോഗിക്കാം.