വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിചിരിക്കുന്നത്. മണിക്കൂറില്‍ നാലോ അതിലധികമോ കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നു പഠനത്തില്‍ പറയുന്നു. വേഗത്തിലുള്ള നടത്തം, ഇന്‍സുലിന്‍ പ്രതിരോധം, ഉയര്‍ന്ന ശരീരഭാരം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഹൃദയസംബന്ധമായ അപകടസാധ്യതയും കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വേഗത്തില്‍ നടക്കുന്നത് മോശം കൊളസ്‌ട്രോള്‍ ആയ LDL കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിനും സഹായിക്കുമെന്നു പഠനത്തിന് നേതൃത്വം നല്‍കിയ UT Health ഹൂസ്റ്റണിലെ സ്‌പോര്‍ട്‌സ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോണ്‍ ഹിഗ്ഗിന്‍സ് പറയുന്നു.