വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ കൊറോണ കേസുകള്‍ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എന്‍ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേര്‍ക്കും വീട്ടില്‍ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രതയെ വൈറസ്സിന് ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല. മറ്റു അസുഖങ്ങളുമായി എത്തുന്നവര്‍ക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. അതേ സമയം ജെ .എന്‍ 1 ന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നിലവില്‍ കണ്ടെത്തിയിട്ടില്ല.