10 മാസത്തിൽ എയിഡ്സ് ബാധിച്ച് 38 പേർ മരിച്ചതായി തൃശൂർ ഡിഎംഒ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 157 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും തൃശൂർ ഡിഎംഒ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനുവരി മുതൽ ഒകേ്ടാബർ വരെയുള്ള കണക്ക് പ്രകാരം 103 പേർ എച്ച്.ഐ.വി പോസ്റ്റീവ് ആണെന്നു കണ്ടെത്തി. ജില്ലയിൽ ഇതുവരെ 2937 പേരാണ് എയ്ഡ്സ് ബാധിതരായി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ 797 പുരുഷൻമാർക്കും 240 സ്ത്രീകൾക്കും ഒമ്പത് ട്രാൻസ്ജെന്റേഴ്സിനുമടക്കം 1042 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 1354874 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്ര പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡി.എം.ഒ. വ്യക്തമാക്കി.