1. വായ്നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക
പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാർത്ഥങ്ങൾ വായ്നാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികൾ, ചില കറിക്കൂട്ടുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമാവുന്നു.
2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
പുകവലിക്കുന്നവർ പുകയിലയുടെ ദുഷിച്ച ഗന്ധം പേറുന്നവരായിരിക്കും. പുകവലിക്കാർക്കും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും വായ്നാറ്റത്തിന്റെ മറ്റൊരു കാരണമായ മോണരോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
3. മോണരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം
കേടുവന്ന പല്ലുകൾ, മോണരോഗം, വായിലെ വ്രണം, പല്ലു പറിക്കുന്നതും വായിൽ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമായേക്കാം.
6. പല്ല് തേയ്‌ക്കുമ്പോള്‍ ദിവസവും നാവും വൃത്തിയാക്കുക.
നാവിന്റെ അടി ഭാഗത്ത് അഴുക്ക് അടിയുന്നതു വായ്നാറ്റത്തിനു കാരണമാവാം. അതിനാൽ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും നാവ് വൃത്തിയാക്കാൻ ഉപയോഗിക്കാം. എന്നാൽ മൃദുവായി വേണമെന്ന് മാത്രം. നാവിന്റെ ഉപരിതലത്തിന് കേടുവരുമെന്നതിനാൽ അമർത്തി ഉരയ്ക്കരുത്.
ചില രോഗങ്ങളും മെറ്റാബോളിസത്തിലെ ക്രമക്കേടുകളും ചില രാസവസ്തുക്കളുടെ ഉത്പാദനത്തിനും അതുവഴി ദുർഗന്ധത്തിനും കാരണമായേക്കാം. വയറ്റിലുള്ള ആഹാരം തിരികെ അന്നനാളത്തിലേക്ക് എത്തുന്ന ( gastro-oesophageal reflux disease) രോഗമുള്ളവരിൽ ഭക്ഷണം ചീയുന്നതു കാരണം വായ്നാറ്റം ഉണ്ടാകാൻ ഇടയുണ്ട്.
വായ്‌നാറ്റം അകറ്റാനുള്ള ഈ അറിവ് ഷെയർ ചയ്യാൻ മറക്കണ്ട.