അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും

കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍സ് അസ്സോസിസ്യഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും. കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരുപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ 2023 ഡിസംബര്‍ 3 ഞായറാഴ്ച ഓരോ ജില്ലാ ആസ്ഥാനങ്ങളിലും നടത്തപ്പെടുന്നതാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള 25 ചോദ്യങ്ങള്‍ അടങ്ങുന്ന എഴുത്തു പരീക്ഷയാണ് ആദ്യ റൗണ്ട്. 8, 9, 10 ക്ലാസ്സുകളിലെ ബയോളജി ടെക്സ്റ്റ് ബുക്കില്‍ നിന്നും 12 ചോദ്യങ്ങളും പൊതു വിജ്ഞാനം, ജനറല്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നും ബാക്കി 13 ചോദ്യങ്ങളും ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ് മാസ്റ്റര്‍/ ഹെഡ് മിസ്ട്രസ് ന്റെ കയ്യില്‍ നിന്നുള്ള കത്ത് മല്‍സരസമയത്ത് ഹാജരാക്കണം. മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 വൈകിട്ട് 5 മണി വരെയാണ്. വിശദ വിവരങ്ങള്‍ക്ക് amrithakiranam2023@gmail.കോം എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.