എരുമേലിയിൽ ചായക്കടയിലേക്ക് ശുചിമുറി പൈപ്പിൽനിന്ന് വെള്ളമെടുത്ത കട ആരോഗ്യ വകുപ്പ് അടപ്പിച്ചു

എരുമേലിയിൽ ചായക്കടയിലേക്ക് ശുചിമുറി പൈപ്പിൽനിന്ന് വെള്ളമെടുത്ത കട ആരോഗ്യ വകുപ്പ് അടപ്പിച്ചു. ശബരിമല തീർഥാടകർക്കു വേണ്ടി ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിനു സമീപം ആരംഭിച്ച താൽക്കാലിക കടയാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. കടയുടെ ലൈസൻസ് ഉടമയ്ക്ക് എതിരെയും ആരോഗ്യവകുപ്പ് കേസും എടുത്തിട്ടുണ്ട്. ശുചിമുറി കോംപ്ലക്സിലെ തുറന്നിട്ട ശുചിമുറിയിലെ ക്ലോസറ്റിനു സമീപത്തെ ടാപ്പിൽ നിന്നു ചായക്കടയിലേക്ക് ഇവർ ഹോസ് ഇട്ട വിധമായിരുന്നു വെള്ളം എടുത്തത് എന്ന് റവന്യു വിജിലൻസ് സംഘം കണ്ടെത്തിയതിനെ തുടർന്നാണ് കട അടപ്പിച്ചത്.