പതിവായി കൂൺ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം…
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കൂൺ മഞ്ഞുകാലത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാൽ വിറ്റാമിൻ ഡിയുടെ കുറവുള്ളവർക്ക് മഷ്റൂം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് മഷ്റൂം നല്ലതാണ്. സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട് എന്ന് ഗവേഷകർ പറയുന്നു. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയ അടങ്ങിയ മഷ്റൂം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. തലച്ചോറിൻറെ ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയ കൂൺ പ്രമേഹ രോഗികൾക്കും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണമാണ്. വയറിനുള്ള നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും കൂൺ കഴിക്കുന്നത് ഗുണം ചെയ്യും. അമിനോ ആസിഡും ചില ആൻറി ഓക്സിഡൻറുകളും അടങ്ങിയ മഷ്റൂം കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ബീറ്റാ കരോട്ടിൻ, വിറ്റാിൻ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.