എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്/അസി.പ്രൊഫസറെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം, ഉദ്യോഗാർത്ഥികൾ പി.ജി/ഡിപ്ലോമ പാസായതിനു ശേഷം നിർബന്ധമായും ഒരു വർഷത്തെ സീനിയർ റസിഡന്റ്‌സ്ഷിപ്പ് പൂർത്തിയായിരിക്കണം.