തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും ഇതിനാൽ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറഞ്ഞു. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ തനിക്ക് വേറെ മാര്‍ഗമില്ല, ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരുമെന്നും ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യുമെന്നും അല്‍ഫോന്‍സ് പറഞ്ഞു.