എല്ലുകളുടെ ആരോഗ്യത്തിന് പ്രമേഹം ഭീഷണിയാണെന്ന് പഠനം. പ്രത്യേകിച്ചും പ്രായമായവരില്‍. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമേഹമുള്ള പ്രായമായവരില്‍ ഗണ്യമായ 22 ശതമാനവും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 70 വയസ്സിനു മുകളിലുള്ളവരില്‍ ഏകദേശം 40 ശതമാനം ആളുകളെ ഈ പ്രശ്‌നം ബാധിക്കുന്നുണ്ട്. കൂടാതെ പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇത് ഇരട്ടിയായി കാണപ്പെടുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സാര്‍കോപീനിയ എന്നറിയപ്പെടുന്ന അസ്ഥി പിണ്ഡത്തിന്റെയും പേശികളുടെയും നിര്‍ണായക പങ്കിനെ പറ്റിയും ഗവേഷകര്‍ ഊന്നിപ്പറയുന്നുണ്ട്. ദിവസവും 1000 മുതല്‍ 1200 മില്ലിഗ്രാം വരെ കാല്‍സ്യം കഴിക്കാതിരിക്കുക, സൂര്യപ്രകാശം എല്ക്കുന്നത് കുറയുക, വ്യായാമക്കുറവ് തുടങ്ങിയവ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.