പോലീസ് അമ്മക്ക് സ്‌നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം. കൊച്ചിയില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍കഴിഞ്ഞ പട്‌ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയെ അനുമോദിച്ച് എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ട് ടീം. എറണാകുളം ജില്ലാ കമ്മിറ്റിയുടെ എട്ടാം സ്ഥാപക ദിനത്തൊടാനുംബന്ധിച്ചണ് ആദരവ് നല്‍കിയത്. കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ എസ് എച് ഒ ആനി ശിവ, അസ്സി. സബ് ഇന്‍സ്പെക്ടര്‍മാരായ ആഗ് നസ്,ജീജ, ഷീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വീണ, അമ്യത തുടങ്ങിയവരുടെ സാനിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍ സുലൈമാന്‍ ട്രഷറര്‍ പരിത് വലിയ പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്യക്ക് സ്‌നേഹാദരവ് നല്‍കിയത്.