താലിഡോമൈഡ് ഇരകളോട് ക്ഷമാപണം നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അംഗവൈകല്യത്തോടെ ജനിക്കാൻ കാരണമായ കുപ്രസിദ്ധ മരുന്ന് താലിഡോമൈഡ് നിരോധിച്ച് 60 വർഷങ്ങൾക്ക് ഇപ്പുറമാണ് ഇരകളോടുള്ള രാജ്യത്തിന്റെ ക്ഷമാപണമെത്തുന്നത്. ഓസ്ട്രേലിയയിലെ ആരോഗ്യമേഖലയിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിലാണ് ക്ഷമാപണം നടത്തുന്നതെന്നാണ് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ആന്തണി ആൽബനീസ് ബുധനാഴ്ച പാർലമെന്റിൽ വിശദമാക്കിയത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നൽകിയ താലിഡോമൈഡ് മരുന്ന് ആഗോളതലത്തിൽ അംഗവൈകല്യത്തോടെ കുഞ്ഞുങ്ങൾ പിറക്കുന്നതിന് കാരണമായതായി കണ്ടെത്തിയത് വലിയ രീതിയിൽ വിവാദമായിരുന്നു. ഈ മരുന്ന് കഴിച്ചത് മൂലം ബാധിക്കപ്പെട്ടവരുടേയും അവരുടെ ബന്ധുക്കളേയും സാക്ഷികളാക്കിയായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.