രോഗികളോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഇടപെടുമ്പോഴാണ് ഒരാള്‍ മികച്ച ഡോക്ടറാകുന്നതെന്ന് ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഡോക്ടര്‍ രോഗി ബന്ധത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി എത്തിക്‌സ് ബുക്ക് പുറത്തിറക്കി. ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയം, രോഗനിര്‍ണയത്തിലെ അപാകവും ചികിത്സാ കാലതാമസവും, പരിശീലനമില്ലാതെയുള്ള വിദഗ്ധ ചികിത്സ, മരുന്നു പരീക്ഷണങ്ങളിലെ ഡോക്ടര്‍മാരുടെ പങ്ക് തുടങ്ങി ഒമ്പതു വിഷയങ്ങള്‍ അവലോകനം ചെയ്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബുക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വെബ്‌സൈറ്റ് ആയ nmc.org.in-ല്‍ ലഭ്യമാണ്.