മരണാനന്തര അവയവദാനം പ്രോത്സാഹിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇരുകയ്യും നീട്ടി സ്വീകരിച്ച് രാജ്യം. 20 ദിവസംകൊണ്ട് 77,549 പേര്‍ അവയദാനപ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വലിയ വിഭാഗം അവയവദാന സമ്മതപത്രവും നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭവ് പദ്ധതിപ്രകാരം പോര്‍ട്ടല്‍വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ പദ്ധതി വിജയമാകുന്നതോടെ രാജ്യത്തെ അവയവദാന രംഗത്തിന് വലിയ നേട്ടമാകും. അവയവദാനത്തിന് രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ രജിസ്ട്രി ഉണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമവും തുടരുകയാണ്. അവയവദാനപ്രക്രിയസുതാര്യമായും വേഗത്തിലുമാക്കാന്‍ ഇത് സഹായിക്കും. നാഷണല്‍ ഓര്‍ഗന്‍ ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ (നോട്ടോ) നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മുഖേനയാണ് ഇതു നടപ്പാക്കുന്നത്.