ഇന്ത്യക്കാർ കഴിക്കുന്ന ഉപ്പിന്റെ അളവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സർവ്വേ ഫലം.
ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്നാണ് റിപ്പോർട്ട് . എന്നാൽ ,മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്.ഇന്ത്യയിലെ പുരുഷന്മാര്‍ ശരാശരി 8.9 ഗ്രാം ഉപ്പ് പ്രതിദിനം കഴിക്കുമ്പോള്‍ സ്‌ത്രീകള്‍ 7.1 ഗ്രാം ഉപ്പ് കഴിക്കാറുണ്ടെന്നും നേച്ചര്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഉപ്പിന്റെ അളവ് പ്രതിദിനം അഞ്ച് ഗ്രാമിലേക്ക് കുറയ്‌ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 25 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.