നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം

കോഴിക്കോട് ജില്ലയില്‍ ആശങ്ക പടര്‍ത്തിയ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിപബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു.