ഇസ്രായേൽ -പലസ്തീൻ യുദ്ധ സാഹചര്യത്തിൽ ഗാസയിൽ 100 ലേറെ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് റിപോർട്ടുകൾ. ഗാസയിലെ ആശുപത്രികളിലെ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
അതേസമയം വെന്റിലേറ്റർ ആവശ്യമുള്ള 70 നവജാത ശിശുക്കളുടെ കാര്യത്തിൽ ഗുരുതരമാമായ ആശങ്ക നിലനിക്കുകയാണെന്നു യൂണിസെഫ് വക്താവ് ജോനാഥൻ ക്രിസ് പറഞ്ഞു. മാസം തികയാതെ ജനിച്ചു ചികിത്സയിലുള്ള 130 കുഞ്ഞുങ്ങൾ ചികിത്സ ഉപകരണങ്ങളുടെ ഇന്ധനത്തിന്റെ അഭാവം മൂലം മരിക്കാൻ സാധ്യതയുള്ളതായി പാലസ്തിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഗാസയിലെ ആക്രമണങ്ങളിൽ 1,700ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.