സങ്കീർണമായ ഹൃദ്രോഗ ചികിത്സയ്ക്ക് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മുന്നിൽ

ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ വാർഷിക സമ്മേളനം പ്രസിഡന്റ് ഡോ. പ്രതാപകുമാർ എൻ. ഉദ്ഘാടനം ചെയ്തു. സങ്കീർണമായ ഹൃദ്രോഗ ചികിത്സയ്ക്ക് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ. സി.ഡി.രാമകൃഷ്ണ അവതരിപ്പിച് സംസ്ഥാനത്തെ ഹൃദ്രോഗ വ്യാപനം, ചികിത്സാസംവിധാനം എന്നിവ സംബന്ധിച്ച റിപ്പോർട്ട് ശ്രദ്ദേയമായി.

ലോകമെമ്പാടുമുള്ള ഹൃദ്രോഗ മരണങ്ങളിൽ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. ഹൃദ്രോഗ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളവും. പോയവർഷം സംസ്ഥാനത്ത് ഏകദേശം 47000 ആൻജിയോപ്ലാസ്റ്റികൾ നടന്നുവെന്നും ഇതിൽ 25 ശതമാനം പ്രാഥമിക ആൻജിയോപ്ലാസ്റ്റികൾ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇരുനൂറ്റി അൻപതോളം ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുത്തു.