പ്രതിരോധ കുത്തിവയ്പ്പ് മിഷൻ ഇന്ദ്രധനുഷ് 5.0 അവസാന ഘട്ടത്തിലേക്

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി മിഷൻ ഇന്ദ്രധനുഷ് 5.0 അവസാന ഘട്ടത്തിലേക് നീങ്ങുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉണ്ടായിട്ടുള്ള കുറവ് നികത്തുവാനുമായാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടമായാണ് വാക്‌സിനേഷൻ നടത്തുന്നത്. മുന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയാണ്. ഞായറും പൊതുഅവധികളും ഒഴിയാക്കി ആഴ്ചയിലെ 6 ദിവസങ്ങളിലും വാസിനേഷൻ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളിൽ ക്ഷയം, പോളിയോ, വില്ലൻചുമ, അഞ്ചാംപനി, ജപ്പാൻ ജ്വരം തുടങ്ങിയവ ബാധിക്കാതിരിക്കാൻ വാക്സിനേഷൻ അനിവാര്യമാണ്.