എറണാകുളം മെഡിക്കൽ കോളേജിൽ രണ്ട് വർഷത്തിനുള്ളിൽ 36 പദ്ധതികൾ യാഥാർത്ഥ്യമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മികച്ച ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.ഗുരുതരമായി പൊള്ളൽ ഏൽക്കുന്ന രോഗികൾക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായി ആദ്യ ബേൺസ് യൂണിറ്റ്,രോഗികളുമായി ആശയ വിനിമയം നടത്തുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം,രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മ്യൂസിക്ക് സിസ്റ്റം, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങി 36 പദ്ധതികളാണ് യാഥാർത്ഥ്യമാക്കിയതെന്നു ആരോഗ്യ മന്ത്രി അറിയിച്ചു.