ശ്രുതിതരംഗം പദ്ധതി വഴി 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും, അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതി വഴി ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ കുട്ടികൾക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവൻ കുട്ടികളുടെയും ചികിത്സ, തുടർചികിത്സ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. മുമ്പ് കെ.എസ്.എസ്.എം. തുടർന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എൽ. ചർച്ച നടത്തി ഉപകരണങ്ങൾക്കും മെയിന്റനൻസിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങൾ വിതരണം ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.