കോഴിക്കോട് കാട്ടുപന്നികള്‍ ചത്തതിന് കാരണം നിപ ബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയൊഴിയുന്നു. ചത്ത കാട്ടുപന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ പന്നി ഫാമുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ജാനകിക്കാട് പരിസരത്താണ് പന്നികളെ ചത്തനിലയില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് പന്നി ഫാമുകള്‍ ഇല്ലാത്തത് രോഗവ്യാപന സാധ്യത കുറയ്ക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.