അടിയന്തിര സാഹചര്യത്തില്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി 108 ആംബുലന്‍സ് അധികൃതര്‍

അടിയന്തിര സാഹചര്യത്തില്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി 108 ആംബുലന്‍സ് അധികൃതര്‍. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ആംബുലന്‍സുകളെല്ലാം മറ്റ് രോഗികളുമായി പോയിരുന്നതിനാല്‍ സമീപത്ത് ആംബുലന്‍സുകള്‍ ലഭ്യമായിരുന്നില്ലെന്നും ഈ വിവരം വിളിച്ചയാളെ ആദ്യം തന്നെ അറിച്ചിരുന്നു എന്നുമാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബുധനാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതിനാണ് ആംബുലന്‍സ് സേവനം തേടിയിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12.17നാണ് 108 കണ്‍ട്രോള്‍ റൂമില്‍ ആദ്യ കോള്‍ എത്തിയത്.