അമേരിക്കയിലെ ടെന്നീസില്‍ ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ റേച്ചല്‍, ഫിലിപ്പ് ദമ്പതികളാണ് 1992 ഏപ്രിലില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ വെറും മൂന്ന് വയസുമാത്രമാണ് ഇവരുടെ അമ്മയ്ക്കുള്ളത്.
പ്രശ്‌നങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറക്കുന്നവരെന്ന അപൂര്‍വ നേട്ടമാണ് തിമോത്തി, ലിഡിയ എന്നീ ഇരട്ട സഹോദരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. 27 വര്‍ഷം ശീതീകരിച്ച നിലയില്‍ സൂക്ഷിച്ചതിന് ശേഷം 2020 ഒക്ടോബറില്‍ പിറന്ന മോളിയെന്ന കുഞ്ഞിന്റെ റെക്കോര്‍ഡാണ് തിമോത്തിയും ലിഡിയയും മറികടന്നത്.