അന്നജം അഥവാ കാര്‌ബോഹൈഡ്രേറ്റില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം

അന്നജം അഥവാ കാര്‌ബോഹൈഡ്രേറ്റില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം. ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യന്‍ ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവായ 4.5 ശതമാനം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ദിവസവും എലികള്‍ക്കു നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇവയുടെ തലച്ചോറിന്റെ ഹൈപ്പോതലാമിക് ഭാഗത്ത് ഇന്‍ഫ്‌ലമേഷന്‍ ഉണ്ടായതായി പഠനം വ്യക്തമാക്കുന്നു. തലച്ചോറിന്റെ ക്ഷതത്തിനും ശരീരഭാരം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഇന്‍ഫ്‌ലമേഷന്‍ കാരണമാകും. ഇത് ഓര്‍മശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു.