കേരളത്തില്‍ നിപയുടെ രണ്ടാം വരവ് ടൂറിസത്തിന് പിന്നാലെ കാര്‍ഷിക മേഖലയിലും സൃഷ്ടിച്ചത് വന്‍ ആഘാതം. പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ്പയുടെ ഉറവിടമെന്ന വാര്‍ത്ത വന്നതോടെ റമ്പുട്ടാന്‍ കര്‍ഷകരാണ് വലഞ്ഞിരിക്കുന്നത്. വളരെയേറെ ശ്രദ്ധ നല്‍കി വളര്‍ത്തിയെടുത്ത റമ്പൂട്ടാന്‍ വില്പനക്കെത്തുന്ന ഘട്ടം വന്നപ്പോഴാണ് നിപ്പയുടെ ഭീതി വരുന്നത് അതോടെ നല്ല വില കിട്ടേണ്ട പഴങ്ങള്‍ എടുക്കാന്‍ ആളില്ലാതായി. കഴിഞ്ഞ വര്‍ഷം വരെ പഴം ഒരു കിലോ 100 രൂപ മൊത്ത വിലയിലും 140 രൂപ ചില്ലറ വിലയുമായിരുന്നു വില്പന.എന്നാല്‍ ഈവര്‍ഷം വെറുതെ കൊടുക്കാമെന്നു വച്ചാല്‍ പോലും ആവശ്യക്കാരില്ലെന്ന് കര്‍ഷകര്‍ പറയുന്നു.