കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലും പാറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളിലാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കുകയും വേണം. കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു.